കാ​യി​ക​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ചി​ത്രം കൂ​ടി; ക​പ്പ് വ​രു​ന്നു

03:08 PM Mar 10, 2022 | Deepika.com

കാ​യി​ക പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു ഫാ​മി​ലി ഡ്രാ​മ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ക​പ്പ്. ബാ​ഡ്മി​ന്‍റ​ൺ പ്രേ​മി​യാ​യ ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ക​ളി​ക്ക​ള​ത്തി​ലെ വീ​റും വാ​ശി​യു​മെ​ല്ലാം ഈ ​ചി​ത്ര​ത്തി​ന് അ​ക​മ്പ​ടി​യാ​യി വ​രു​ന്നു.

ന​വാ​ഗ​ത​നാ​യ സാം​സ​ൺ. ജെ. ​സാ​മു​വ​ൽ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് അ​ന​ന്യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി​യാ​ണ്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ക​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ മാ​ത്യു തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. നി​ർ​മാ​താ​വും ക​ളി​യി​ക്കാ​വി​ള ത​മീ​ൻ​സ് തീ​യേ​റ്റ​ർ ശൃം​ഖ​ല​യു​ടെ ഉ​ട​മ​സ്ഥ​നു​മാ​യ ത​മീ​ൻ​സ് ഷി​ബു​വി​ന്‍റെ മ​ക​ൾ റി​യ ഷി​ബു​വാ​ണ് നാ​യി​ക. തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് റി​യ.

മി​ന്ന​ൽ മു​ര​ളി​യി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ഗു​രു സോ​മ​സു​ന്ദ​രം ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ത്യു തോ​മ​സി​ന്‍റെ ക​ണ്ണ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​ച്ഛ​ൻ ബാ​ബു​വാ​യാ​ണ് ഗു​രു സോ​മ​സു​ന്ദ​രം എ​ത്തു​ന്ന​ത്.

ബേ​സി​ൽ ജോ​സ​ഫും ന​മി​താ പ്ര​മോ​ദും മ​റ്റു ര​ണ്ടു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
ഇ​വ​രെ​ക്കൂ​ടാ​തെ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, ആ​ന​ന്ദ് റോ​ഷ​ൻ, ന​ന്ദു പൊ​തു​വാ​ൾ, മൃ​ണാ​ളി​നി,
തു​ഷാ​ര, ര​മാ​ദേ​വി, അ​ന​ന്ത്രി​ത എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്‌.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത് അ​ഖി​ലേ​ഷ് ല​താ രാ​ജും ഡെ​ൻ​സ​ൺ ഡ്യൂ​റോ​മും ചേ​ർ​ന്നാ​ണ്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.