ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ താൻ പലർക്കും ശുപാർശ ചെയ്തിട്ടുണ്ടെന്നു ഗായിക അഭിരാമി സുരേഷ്. തനിക്കും തന്റെ സഹോദരി അമൃതയ്ക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണ്. സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താൻ കേട്ടതെന്നും അതു വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു.
സുജീഷിൽ നിന്നും തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടൽ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു. അടുത്തിടെ തന്റെ കാലിൽ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.
"എനിക്കും അമൃതയ്ക്കും ടാറ്റൂ ചെയ്തത് സുജീഷ്; മീടു ആരോപണം ഞെട്ടിച്ചു'
09:09 PM Mar 08, 2022 | Deepika.com