"മൈ​ത്രി വേ​ണ്ട, പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​തി'; ക​ൽ​ക്കി​യു​ടെ ടീ​സ​ർ

11:20 AM Jul 14, 2019 | Deepika.com

ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി പ്ര​വീ​ണ്‍ പ്ര​ഭാ​റാം സം​വി​ധാ​നം ചെ​യ്യു​ന്ന ക​ൽ​ക്കി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടൊ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​നും സു​ജി​ൻ സു​ജാ​ത​നും ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​യു​ക്ത മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശി​വ്ജി​ത്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, സൈ​ജു കു​റു​പ്പ്, സു​ധീ​ഷ്, അ​പ​ർ​ണ നാ​യ​ർ, കെ​പി​എ​സി ല​ളി​ത എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലി​റ്റി​ൽ​ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ. ​വ​ർ​ക്കി, സു​ജി​ൻ സു​ജാ​ത​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.