ഭാ​വ​ന നി​ശ​ബ്ദ​ത ഉ​പേ​ക്ഷി​ക്കു​ന്നു; വ​നി​താ​ദി​ന​ത്തി​ൽ ലൈ​വി​ൽ എ​ത്തും

06:42 PM Mar 05, 2022 | Deepika.com

വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘വി ​ദ വു​മ​ന്‍ ഓ​ഫ് ഏ​ഷ്യ’ കൂ​ട്ടാ​യ്മ​യോ​ടൊ​പ്പം ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഗ്ലോ​ബ​ല്‍ ടൗ​ണ്‍ ഹാ​ള്‍ പ​രി​പാ​ടി​യി​ല്‍ ഭാ​വ​ന പ​ങ്കെ​ടു​ക്കു​ന്നു. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ ബ​ർ​ഖാ ദ​ത്ത് ആ​ണ് ഇ​ക്കാ​ര്യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ര്‍ ‘വി ​ദ വു​മ​ന്‍ ഏ​ഷ്യ’​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഭാ​വ​ന ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​മെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് പോ​സ്റ്റ​ർ. മാ​ര്‍​ച്ച് ആ​റി​ന് ര​ണ്ടി​നാ​ണ് പ​രി​പാ​ടി ഉ​ണ്ടാ​യേ​ക്കു​ക. വി ​ദ വു​മ​ന്‍ ഏ​ഷ്യ​യു​ടെ ഫേ​സ്ബു​ക്ക് ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലു​ക​ളി​ലും, ബ​ര്‍​ഖാ ദ​ത്തി​ന്‍റെ ‘മോ​ജോ സ്‌​റ്റോ​റി’ യു​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മു​ണ്ടാ​കും.