ആരാധകരുടെ സ്നേഹം മഹാഭാഗ്യമാണെന്ന് മമ്മൂട്ടി. ഭീഷ്മപര്‍വം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് ദുബായിലെ ചടങ്ങില്‍ മമ്മൂട്ടിയുടെ പരാമര്‍ശം. .'അതിപ്പോ ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല.
ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്'- മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാണ്.
"ആരാധകരുടെ സ്നേഹം മഹാഭാഗ്യം; ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല'
09:53 PM Mar 04, 2022 | Deepika.com