ദുല്‍ഖറിന്റെ 'കുറുപ്പി'ന്റെ ട്രെയ്ലര് മമ്മൂട്ടി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പറയുകയാണ് മമ്മൂട്ടി. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം ശരിയാണ്. പിന്നെ നമ്മള് അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു. നേരത്തെ വിഷയത്തിൽ പ്രതികരണവുമായി ദുൽഖറും എത്തിയിരുന്നു. താന്‍ തന്നെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.
ഭീഷ്മപർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മാർച്ച് മൂന്നിനാണ് റിലീസ്. അന്നേദിവസം തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമികയും റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടേയും ദുൾഖറിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുന്നത് ഇതാദ്യമാണ്.
"ദുൽഖർ ഫോൺ എടുത്തുവെന്നത് സത്യമാണ്, നമ്മള് അത് വിളിച്ച് കൂവരുതല്ലോ'
10:46 PM Mar 01, 2022 | Deepika.com