സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗംഗുഭായി കത്തിയവാഡി എന്ന ചിത്രം ബോക്സ് ഓഫീസിൽ കുതിക്കുന്നു. ബോളിവുഡ് നടി കങ്കണ റണാവത്തും ചിത്രത്തിനെതിരേയും ആലിയ ഭട്ടിനെതിരേയും രൂക്ഷമായ ആക്രമണവുമായി രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ മുതല്‍മുടക്കായ 200 കോടി രൂപ ചാരമാകുമെന്നും ആലിയയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.
എന്നാൽ കങ്കണയുടെ പ്രവചനത്തെ നിഷ്പ്രഭമാക്കി രണ്ടു ദിവസം കൊണ്ട് 23.82 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. 1960-കളില്‍ മുംബൈയിലെ കാമാത്തിപുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുഭായി എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രമാണ് ഗംഗുഭായി കത്തിയവാഡി.
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗംഗുഭായിയുടെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ഹുസൈന് സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
കങ്കണയുടെ ശാപം ആലിയയ്ക്ക് അനുഗ്രഹമായി; പുതിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റ്
08:28 PM Feb 28, 2022 | Deepika.com