"സ​ത്യം ഇ​താ​ണ്, ഷൈ​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല'

08:27 PM Feb 28, 2022 | Deepika.com

ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന വി​ധ​ത്തി​ൽ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പി​ന്ന​ലെ യ​ഥാ​ർ​ഥ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി തി​ര​ക്ക​ഥാ​കൃ​ത്തും താ​ര​ത്തി​ന്‍റെ സു​ഹൃ​ത്തു​മാ​യ മു​നീ​ര്‍ മു​ഹ​മ്മ​ദു​ണ്ണി. 'വെ​യി​ല്‍' എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ ന​ല്‍​കി​യ അ​ഭി​മു​ഖം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു.

ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ണ് താ​രം അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന രീ​തി​യി​ല്‍ നി​ര​വ​ധി ട്രോ​ളു​ക​ളും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ലി​നേ​റ്റ പ​രു​ക്കി​ന് വേ​ദ​ന​സം​ഹാ​രി മ​രു​ന്നു ക​ഴി​ച്ച​തി​ന്‍റെ സെ​ഡേ​ഷ​നാ​ണ് അ​ഭി​മു​ഖ​ത്തി​ല്‍ ഷൈ​ന്‍ ക്ഷീ​ണി​ത​നാ​യി​രു​ന്ന​തി​നു കാ​ര​ണ​മെ​ന്നാ​ണ് മു​നീ​ര്‍ മു​ഹ​മ്മ​ദു​ണ്ണി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ട്രോ​ളു​ക​ള്‍, ഷൈ​നി​ന്‍റെ ഇ​ന്‍റ​ര്‍​വ്യു - സ​ത്യം എ​ന്താ​ണ് ? ത​ല്ലു​മാ​ല, ഫെ​യ​ര്‍ ആ​ന്‍​ഡ് ലൗ​ലി എ​ന്നീ സി​നി​മ​ക​ളി​ല്‍ ഫൈ​റ്റ് രം​ഗ​ങ്ങ​ള്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടെ കാ​ലി​ന് പ​രി​ക്ക് പ​റ്റി. ശേ​ഷം ഡോ​ക്ട​ര്‍ ഒ​രു​മാ​സം ബെ​ഡ് റെ​സ്റ്റ് പ​റ​യു​ന്നു. കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ പെ​യി​ന്‍ കി​ല്ല​റു​ക​ള്‍ ക​ഴി​ച്ച് സെ​ഡേ​ഷ​നി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഷൈ​ന്‍ ടോ​മി​നോ​ട് 'വെ​യി​ല്‍' സി​നി​മ​യ്ക്കു വേ​ണ്ടി ഇ​ന്‍റ​ര്‍​വ്യൂ കൊ​ടു​ക്കാ​ന്‍ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, അ​വി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​നു പ​ക​രം 16 അ​ഭി​മു​ഖ​ങ്ങ​ള്‍ ആ​ണ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. വേ​ദ​ന​യും സെ​ഡേ​ഷ​ന്‍ മൂ​ല​മു​ള്ള ക്ഷീ​ണ​വും കാ​ര​ണം പ​ല ഇ​ന്‍റ​ര്‍​വ്യു​ക​ളും കൈ​വി​ട്ട് പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ മ​ദ്യ​മോ മ​റ്റ് ല​ഹ​രി​യോ ഉ​പ​യോ​ഗി​ച്ച് അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു എ​ന്ന പേ​രി​ല്‍ നി​ര​വ​ധി ട്രോ​ളു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി.

ഓ​ണ്‍​ലൈ​ന്‍ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​യു​ന്ന ചി​ല​ര്‍ ഇ​തി​നെ തെ​റ്റാ​യ രീ​തി​യി​ല്‍ വ​ള​ച്ചൊ​ടി​ച്ച് വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ഷൈ​ന്‍ ടോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ തി​രി​ച്ച​റി​യ​ണം എ​ന്ന് എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.