വനിത സംവിധായികയായ അനുപമ മേനോനും നിർമ്മാതാവായ, ഹിമി കെ.ജിയും ആദ്യമായി അരങ്ങേറുന്ന ചിത്രമാണ് ഒന്ന്. ഒരു അധ്യാപകന്റെ സംഭവബഹുലമായ കഥ അവതരിപ്പിക്കുന്ന ഒന്ന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഈ വനിതകൾ ഇടം നേടാൻ പോകുന്നു. ചിത്രീകരണം പൂർത്തിയായ ഒന്ന് മാർച്ചിൽ തിയറ്ററിലെത്തും .
ചിത്രത്തിന് കപിൽ കഥയും ഗോപു പരമശിവൻ തിരക്കഥയുമെഴുതുന്നു. രതികുമാർ ടി.ആർ, ജോജൻ കാഞ്ഞാണി, സജീവ് മാധവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇവരെക്കൂടാതെ ഗിരീഷ് പെരിഞ്ചേരി, കല്യാണി, നിമിഷ, അജീഷ് സുകുമാരൻ, സൈലു ചാപ്പി, ഇസഹാക്ക് കാളികാവ്, സാന്ദ്രപ്രസാദ്, ഐശ്വര്യ പ്രവീൺ, രജീഷ്, ജോബിൻ ജോസ്, ഷാക്കീർ, ഷെയ്ഖ് ഫാബിൻ, അമൻ, ജയ്സർ സേവ്യർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
ഷാജി അന്നകര ഛായാഗ്രഹണവും ജയചന്ദ്ര കൃഷ്ണ ചിത്രസംയോജനവും നിർവഹിക്കുന്നു. ശങ്കരൻ തിരുമേനി, ഫിറോസ് വെളിയംകോട്, രതികുമാർ ടി.ആർ, അക്ബർ കുഞ്ഞിമോൻ എന്നിവരുടെ വരികൾക്ക് ഷിബു ആന്റണി, നൗഫൽ നാസർ എന്നിവർ സംഗീതം പകരുന്നു.
വനിതാ സംവിധായികയും വനിതാ നിർമാതാവും അരങ്ങേറുന്ന "ഒന്ന്'
10:58 AM Feb 28, 2022 | Deepika.com