മ​ഹേ​ഷ് ബാ​ബു ചി​ത്രം: കീ​ർ​ത്തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ആ​രാ​ധ​ക​ർ

10:37 AM Feb 28, 2022 | Deepika.com

തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ തു​ട​ങ്ങി​യ കീ​ര്‍​ത്തി ഇ​ന്ന് ത​മി​ഴി​ലേ​യും തെ​ലു​ങ്കി​ലേ​യു​മെ​ല്ലാം നി​റ​സാ​ന്നി​ധ്യ​മാ​ണ്.

തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യ മ​ഹേ​ഷ് ബാ​ബു​വി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന സ​ര്‍​ക്കാ​രു വാ​രി പാ​ട്ട​യാ​ണ് കീ​ര്‍​ത്തി​യു​ടെ റി​ലീ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന സി​നി​മ. ഇ​താ​ദ്യ​മാ​യാ​ണ് മ​ഹേ​ഷ് ബാ​ബും കീ​ര്‍​ത്തി സു​രേ​ഷും ഒ​രു​മി​ക്കു​ന്ന​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാ​ലോ​കം ഈ ​ജോ​ഡി​യെ ഓ​ണ്‍ സ്‌​ക്രീ​നി​ല്‍ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം മു​ത​ല്‍ ചി​ല മ​ഹേ​ഷ് ബാ​ബു ആ​രാ​ധ​ക​ര്‍ കീ​ര്‍​ത്തി​യു​ടെ കാ​സ്റ്റിം​ഗി​നെ വി​മ​ര്‍​ശി​ച്ചു കൊ​ണ്ട് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. മ​റ്റൊ​രു ന​ടി​യെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും കീ​ര്‍​ത്തി മ​ഹേ​ഷ് ബാ​ബു​വി​ന് ചേ​ര്‍​ന്ന നാ​യി​ക​യ​ല്ലെ​ന്നും വി​മ​ർ​ശി​ച്ചു ചി​ല ആ​രാ​ധ​ക​ര്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നും കീ​ര്‍​ത്തി‌​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.



കീ​ര്‍​ത്തി​യു​ടെ ഗാ​ന്ധാ​രി എ​ന്ന മ്യൂ​സി​ക് വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു റി​ലീ​സ് ചെ​യ്ത​ത്. ഈ ​മ്യൂ​സി​ക് വീ​ഡി​യോ​യ്ക്ക് തീ​രെ നി​ല​വാ​ര​മി​ല്ലെ​ന്നും ഇ​ത് സ​ര്‍​ക്കാ​രു വാ​രി പാ​ട്ട​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

മ്യൂ​സി​ക് വീ​ഡി​യോ​യ്ക്ക് തീ​രെ പ്രൊ​ഡ​ക്ഷ​ന്‍ ക്വാ​ളി​റ്റി​യി​ല്ലെ​ന്നും താ​ര​ത്തി​ന്‍റെ ലു​ക്ക​ട​ക്കം അ​മ​ച്വ​റി​ഷ് ആ​ണെ​ന്നു​മാ​ണ് വീ​ഡി​യോ​യ്‌​ക്കെ​തി​രേ ഉ​യ​രു​ന്ന വി​മ​ര്‍​ശ​നം. എ​ന്നാ​ൽ ഒ​രു​വി​ഭാ​ഗം ആ​ളു​ക​ള്‍ വീ​ഡി​യോ​യ്ക്കും കീ​ര്‍​ത്തി​യു​ടെ പ്ര​ക​ട​ന​ത്തി​നും കൈ​യ​ടി​ക്കു​ന്നു​ണ്ട്. ഇ​തി​നോ​ട​കം ത​ന്നെ വീ​ഡി​യോ ട്രെ​ന്‍റാ​യി മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.



ഇ​തി​നി​ടെ​യാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ഷ്ട​മാ​യി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. മു​ന്‍​നി​ര കൊ​റി​യോ​ഗ്രാ​ഫ​റാ​യ ബ്രി​ന്ദ ഗോ​പാ​ലാ​ണ് മ്യൂ​സി​ക് വീ​ഡി​യോ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രു വാ​രി പാ​ട്ട​യു​ടെ റി​ലീ​സ് ക​ഴി​യു​ന്ന​ത് വ​രെ കീ​ര്‍​ത്തി ഇ​ത്ത​ര​ത്തി​ലു​ള്ള പ്രൊ​ജ​ക്ടു​ക​ളു​ടെ ഭാ​ഗ​മാ​ക​രു​തെ​ന്നാ​ണ് അ​ണി​യ​റ പ്ര​
വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

‌മ​ഹാ​ന​ടി​യി​ലൂ​ടെ ദേ​ശീ​യ പു​ര​സ്‌​കാ​രം അ​ട​ക്കം നേ​ടി​യ ന​ടി​യാ​ണ് കീ​ര്‍​ത്തി. എ​ന്നാ​ല്‍ കീ​ര്‍​ത്തി​യു​ടേ​താ​യി ഈ​യ​ടു​ത്തി​റ​ങ്ങി​യ സി​നി​മ​ക​ളി​ല്‍ പ​ല​തും പ​രാ​ജ​യ​മാ​യി​രു​ന്നു. ഇ​തി​നാ​ല്‍ കീ​ര്‍​ത്തി ഭാ​ഗ്യ​മി​ല്ലാ​ത്ത നാ​യി​ക​യാ​ണെ​ന്നും മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ കീ​ര്‍​ത്തി​യാ​കും കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞും ചി​ല ആ​രാ​ധ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ട്.