അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ആദ്യമായി ഉപയോഗിക്കുന്ന മലയാള ചിത്രം "സിഗ്നേച്ചർ' റിലീസിന് തയാറെടുക്കുന്നു. അട്ടപ്പാടി ഊരുകളിലെ നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും പശ്ചാത്തലമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രം മനോജ് പാലോടനാണ് സംവിധാനം ചെയ്യുന്നത്.
പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലുമാണ് ചിത്രം പറയുന്നത്.
അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ, നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ചിത്രത്തിൽ അഭിനയിക്കുന്നു.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസി ജോർജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ചിത്രത്തിന്റെ രചന ഫാദർ ബാബു തട്ടിൽ സിഎംഐയാണ്. ക്യാമറ- എസ് ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.
"സിഗ്നേച്ചർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
07:14 PM Feb 24, 2022 | Deepika.com