വയനാട്ടിൽ ആള്‍ക്കൂട്ട മര്‍ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമായ 'ആദിവാസി'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെൽഫി എന്ന ടാഗോടെ എത്തിയ പോസ്റ്റർ പങ്കുവച്ചത് ചിത്രത്തിൽ മധുവിനെ അവതരിപ്പിക്കുന്ന അപ്പാനി ശരത് തന്നെയാണ്.
ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മറ്റു പോസ്റ്ററുകളും ടീസറും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്.
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ആദിവാസി കലാകാരന്മാരും അണിനിരക്കുന്നുണ്ട്. വിശപ്പും വർണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും ചിത്രത്തിന്റെ ഇതിവൃത്തമാകുന്നു.
ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെൽഫി: ആദിവാസിയുടെ പുതിയ പോസ്റ്റർ
03:55 PM Feb 21, 2022 | Deepika.com