കാ​മ്പ​സ് പ്ര​ണ​യ​ക​ഥ​യു​മാ​യി കോ​ള​ജ് ക്യൂ​ട്ടീ​സ്

04:06 PM Feb 17, 2022 | Deepika.com

പ്രേ​ക്ഷ​ക​നെ ആ​ക​ർ​ഷി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു കാ​മ്പ​സ് ക​ഥ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് കോ​ള​ജ് ക്യൂ​ട്ടീ​സ് എ​ന്ന ചി​ത്രം. ബി​ഗ് സ​ലൂ​ട്ട് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം എ.​കെ.​ബി കു​മാ​ർ, എ.​കെ.​ബി മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി നി​ർ​മാ​ണം, ര​ച​ന, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന കോ​ള​ജ് ക്യൂ​ട്ടീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പെ​രു​മ്പാ​വൂ​ർ, കാ​ല​ടി, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ന്നു.

2021-ലെ ​മി​സ് ഇ​ന്ത്യ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, മു​ബൈ മ​ല​യാ​ളി​യാ​യ നി​മി​ഷ നാ​യ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ റോ​സി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ഷെ​ട്ടി മ​ണിയും സാ​ജ​ൻ പീ​റ്റ​ർ ചിത്രസംയോജനവും നിർവഹിക്കുന്നു. ലേ​ഖ ബി.​ കു​മാ​റിന്‍റെ വരികൾക്ക് ഹ​രീ​ഷ് ഭാ​സി സംഗീതം പകരുന്നു.

ദേ​വ​ൻ, അ​ന​യ് സ​ത്യ​ൻ, നി​മി​ഷ​നാ​യ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, നാ​രാ​യ​ണ​ൻ​കു​ട്ടി, കു​ള​പ്പു​ള്ളി ലീ​ല, എ.​കെ.​ബി കു​മാ​ർ, കോ​ബ്രാ രാ​ജേ​ഷ്, നി​മി​ഷ ബി​ജോ, അ​ദി​തി ശി​വ​കു​മാ​ർ, റ​ഫീ​ക്ക് ചോ​ക്ലി, ശ്രീ​പ​തി, എ​ലി​ക്കു​ളം ജ​യ​കു​മാ​ർ, അ​ലി, ഡോ.​വി​ജ​യ​ൻ, കാ​ശി​നാ​ഥ്, പ്ര​കാ​ശ് വി ​തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ വേഷമിടുന്നു.