വിനയ് ഫോർട്ട്, ഫറാ ശിബ്ല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ആരംഭിച്ചു.
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമകല,സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനക്കളരിയിൽ പങ്കെടുപ്പിച്ചവരിൽ നിന്നു തെരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന സോമന്റെ കൃതാവിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് രഞ്ജിത്ത് കെ ഹരിദാസാണ്.
"സോമന്റെ കൃതാവ് 'ആലപ്പുഴയിൽ
03:50 PM Feb 17, 2022 | Deepika.com