ശ്രീ​നി​വാ​സ​ൻ ടൈ​റ്റി​ൽ റോ​ളി​ൽ; ലൂ​യി​സ് വ​രു​ന്നു

03:39 PM Feb 17, 2022 | Deepika.com

ശ്രീ​നി​വാ​സ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന ലൂ​യി​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. ശ്രീ​നി​വാ​സ​ൻ വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ൽ എ​ത്തു​ന്ന ലൂ​യി​സ്, കോ​ട്ടു​പ​ള്ളി​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ടി.​എ​ബ്ര​ഹാം കോ​ട്ടു​പ​ള്ളി​ൽ നി​ർ​മി​ക്കു​ന്നു. ക​ഥ​യും സം​വി​ധാ​ന​വും ഷാ​ബു ഉ​സ്മാ​ൻ കോ​ന്നി​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ശ്രീ​നി​വാ​സ​ൻ ഒ​രു ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ലൂ​യി​സ്. ചിത്രത്തിന് തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവുമെഴുതുന്നത് മ​നു ഗോ​പാ​ലാണ്. ആ​ന​ന്ദ് കൃ​ഷ്ണ ഛായാഗ്രഹണവും ജാ​സി ഗി​ഫ്റ്റ്, രാ​ജീ​വ് ശി​വ എന്നിവർ സംഗീതവും നിർവഹിക്കുന്നതു.

സാ​യ്കു​മാ​ർ, ജോ​യി മാ​ത്യൂ, മ​നോ​ജ് കെ ​ജ​യ​ൻ, ഡോ. ​റൂ​ണി അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, രോ​ഹി​ത്, അ​ൽ​സാ​ബി​ദ്, ആ​ദി​നാ​ട് ശ​ശി, ലെ​ന, സ്മി​നു സി​ജോ, നി​യ വ​ർ​ഗീ​സ്, മീ​നാ​ക്ഷി, ആ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ. മാ​ർ​ച്ച് ആ​ദ്യ​വാ​രം വാ​ഗ​മ​ൺ, കോ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ലൂ​യി​സി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.