പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത ചിത്രസംയോജകൻ ഡോൺമാക്സ് കഥയും സംവിധാനവും ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ചും പൂജയും മരട് തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിൽ നടന്നു. മലയാളത്തിലെ ആദ്യത്തെ ഡാർക്ക് വെബ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് അറ്റ്.
കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. പൃഥ്വിരാജ് സുകുമാരന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.
ഈ മാസം 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലാണ്. കാമറ ചലിപ്പിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.
ഡോൺമാക്സിന്റെ അറ്റ്; ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നു
03:38 PM Feb 14, 2022 | Deepika.com