ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ആദ്യമായി നായകന്മാരായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മരതകം. നവാഗതനായ അൻസാജ് ഗോപി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മലയാളത്തിലെ ആദ്യത്തെ ടൈംലൂപ് ഗണത്തിൽപ്പെടുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്.
ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ. സലീം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ സനുഷ സന്തോഷ്, കലാഭവൻ ഷാജോൺ, മീനാക്ഷി ദിനേഷ്, അനീഷ് ഗോപാൽ, ജഗദീഷ്, അഞ്ജു അരവിന്ദ്, ജെയ്സ, ജോസ്, നവജിത് നാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അൻസാജ് ഗോപിയും ദീപു എൻ. ബാബുവും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും റിയാസ് കെ. ബദർ ചിത്രസംയോജനവും നിർവഹിക്കുന്നു. അർജുൻ വി. അക്ഷയ, ശ്യാമപ്രസാദ് എന്നിവരാണ് സംഗീതം.
ബിബിനും വിഷ്ണുവും വീണ്ടും; മരതകം വരുന്നു
04:00 PM Feb 09, 2022 | Deepika.com