പ്ര​ഭു​ദേ​വ വ​ന്നു, ആ​യി​ഷ ചു​വ​ടുവ​യ്ക്കു​ന്നു

03:55 PM Feb 09, 2022 | Deepika.com

യുഎഇയി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ഞ്ജു വാ​രി​യ​ർ ചി​ത്രം ആ​യി​ഷ​ക്കൊ​പ്പം പ്ര​മു​ഖ ബോ​ളി​വു​ഡ് കോ​റി​യോ ഗ്രാ​ഫ​ർ പ്ര​ഭു​ദേ​വ​യും ചേ​രു​ന്നു.​ എം. ജ​യ​ച​ന്ദ്ര​ൻ ഈ​ണം ന​ൽ​കി​യ ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് പ്ര​ഭു​ദേ​വ എ​ത്തി​യ​ത്.

നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ഭു​ദേ​വ ഒ​രു മ​ല​യാ​ളം ചി​ത്ര​ത്തി​ന് ഡാ​ൻ​സ് ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് . ഖ​ത്ത​ർ വി​ഷ​ൻ ഗ്രൂ​പ്പ് എം ​ഡി നൗ​ഫ​ൽ എ​ൻ.​എം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ന​വാ​ഗ​ത​നാ​യ ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​യി​ഷ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന ആ​ഷി​ഫ് ക​ക്കോ​ടി നി​ർ​വ​ഹി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇ​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും പു​റ​ത്തി​ങ്ങു​ന്ന ചി​ത്രം , ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഭാ​ഷാ പ​തി​പ്പു​ക​ളി​ലും എ​ത്തു​ന്നു.

ക്രോ​സ് ബോ​ർ​ഡ​ർ കാ​മ​റ​യു​ടെ ബാ​ന​റി​ൽ സ​ക്ക​റി​യ നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മ്മാ​താ​ക്ക​ൾ ഫെ​ദ​ർ ട​ച്ച് മൂ​വി ബോ​ക്സ്, ഇ​മാ​ജി​ൻ സി​നി​മാ​സ്, ലാ​സ്റ്റ് എ​ക്സി​റ്റ് , മൂ​വീ ബ​ക്ക​റ്റ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷംസു​ദ്ധീ​ൻ,സ​ക്ക​റി​യ വാ​വാ​ട്, ഹാ​രി​സ് ദേ​ശം , അ​നീ​ഷ് പി.​ബി എ​ന്നി​വ​രാ​ണ്.