പെ​ണ്ണി​നൊ​പ്പം കാ​റി​നെ​യും പ്ര​ണ​യി​ച്ച യു​വാ​വ്; മ​ഹേ​ഷും മാ​രു​തി​യും തു​ട​ങ്ങി

03:55 PM Feb 07, 2022 | Deepika.com

ഒ​രു മാ​രു​തി കാ​റി​നേ​യും ഒ​രു പെ​ൺ​കു​ട്ടി​യേ​യും പ്രേ​മി​ക്കു​ന്ന മ​ഹേ​ഷ് എ​ന്ന യു​വാ​വി​ന്‍റെ ത്രി​കോ​ണ പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന "മ​ഹേ​ഷും മാ​രു​തി​യും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ചാ​ല​ക്കു​ടി​ക്ക​ടു​ത്തു​ള്ള വൈ​ന്ത​ല ഗ്രാ​മ​ത്തി​ൽ ആ​രം​ഭി​ച്ചു.

സേ​തു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി​യാ​ണ് നാ​യ​ക​ൻ. വി​എ​സ്എ​ൽ ഫി​ലിം​ഹൗ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ പി​ള്ള രാ​ജു​വാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

മ​ണി​യ​ൻ പി​ള്ള രാ​ജു, ആ​സി​ഫ് അ​ലി. ഛായാ​ഗ്രാ​ഹ​ക​ൻ ഫ​യ​സ് സി​ദ്ദി​ഖ് , സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, ആ​ർ.​സു​രേ​ഷ് ബാ​ബു (​റീ​ജ​ണ​ൽ മാ​നേ​ജ​ർ, മാ​രു​തി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്) ദി​വ്യ, മീ​നാ സേ​തു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പൂ​ജ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മം​മ്താ മോ​ഹ​ൻ ദാ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. കൂ​ടാ​തെ, വി​ജ​യ് ബാ​ബു, ശി​വ ഹ​രി​ഹ​ര​ൻ (ഹൃ​ദ​യം ഫെ​യിം), വി​ജ​യ് നെ​ല്ലീ​സ്, വ​രു​ൺ ധാ​രാ (സൂ​പ്പ​ർ ശ​ര​ണ്യാ ഫെ​യിം), ഡോ.​റോ​ണി രാ​ജ്, സാ​ദി​ഖ്, വി​ജ​യ​കു​മാ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, കു​ഞ്ച​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, മ​നു​രാ​ജ്, എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് കേ​ദാ​ർ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഫ​യ​സ് സി​ദ്ദി​ഖ് ഛായാ​ഗ്ര​ഹ​ണ​വും ജി​ത്തു ജോ​ഷി ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ചാ​ല​ക്കു​ടി, മാ​ള, അ​ന്ന​മ​ന​ട, ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്.