പ​ത്ര​വാ​ർ​ത്ത സി​നി​മ​യാ​യി! വ്യ​ത്യ​സ്തമാ​യ ക​ഥ​യു​മാ​യി അ​യാം എ ​ഫാ​ദ​ർ

04:11 PM Feb 04, 2022 | Deepika.com

തൊ​ണ്ടി മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ മ​ധു​സൂ​ദ​ന​ൻ, വാ​യ​കോ​ട​ൻ മൂ​വി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​യാം എ ​ഫാ​ദ​ർ. ചി​ത്ര​ത്തി​ന്‍റെ ര​ച​ന, സം​വി​ധാ​നം, ഛായ​ഗ്ര​ഹ​ണം രാ​ജു​ച​ന്ദ്ര​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ആ​ട് 2, ഓ​പ്പ​റേ​ഷ​ൻ ജാ​വ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തു വ​ന്ന സാ​മി, ഗ്രേ​റ്റ്‌ ഇ​ന്ത്യ​ൻ കി​ച്ച​ൺ എ​ന്ന സി​നി​മ​യി​ൽ നി​മി​ഷ​യു​ടെ അ​മ്മ​യാ​യി വ​ന്ന അ​നു​പ​മ, തീ​വ​ണ്ടി​യി​ൽ ടോ​വി​നോ​യു​ടെ കു​ട്ടി​ക്കാ​ലം ചെ​യ്ത മാ​ഹി​ൻ, പു​തു​മു​ഖം അ​ക്ഷ​ര രാ​ജ് തു​ട​ങ്ങി​യ​വ​ർ ഈ ​ചി​ത്ര​ത്തി​ൽ മു​ഖ്യവേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യു​ന്നു.

13 വ​യ​സു​കാ​ര​ൻ അ​ച്ഛ​നാ​യി എ​ന്ന പ​ത്ര​വാ​ർ​ത്ത​യി​ൽ​നി​ന്നാ​ണ് സി​നി​മ​യു​ടെ ക​ഥ ഉ​രു​ത്തി​രി​ഞ്ഞ​ത്. അ​തു​ത​ന്നെ​യാ​യി​രി​ക്കും സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​വും.