മൂന്നാം നിയമം എന്ന ചിത്രത്തിനു ശേഷം വിജീഷ് വാസുദേവ് എഴുതി സംവിധാനം ചെയ്യുന്ന ഗോഡ് ബ്ലസ് യു എന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം തീയറ്ററിലെത്തും.
കമിതാക്കളായ സാമിന്റെയും ക്ലാരയുടെയും ജീവിതത്തില്‍, കൊച്ചി നഗരത്തില്‍ ഒരു ദിവസത്തിലെ നാല് മണിക്കൂറില്‍ നടക്കുന്ന കഥയാണ് ത്രില്ലര്‍ രൂപത്തില്‍ പറഞ്ഞിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഗോഡ് ബ്ലെസ് യു വില്‍ പുതുമുഖങ്ങളായ വിഷ്ണു വിജയന്, ശബരി ബോസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
വിഷ്ണു മുരുകന്, ബിനോയ് ഇടതിനകത്ത്, പി.എന്‍. സണ്ണി (ജോജി ഫെയിം) സുനില്‍ സുഗദ, കോട്ടയം പ്രദീപ്, ജെന്സണ് ആലപ്പാട്ട്, ഉണ്ണി രാജ്, സൂരജ് പോപ്പ്സ് (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) ഹരിശ്രീ യൂസഫ്, സിനോജ് വര്‍ഗീസ്, ബിറ്റോ ഡേവിസ്, നാരായണന് കുട്ടി, നീന കുറുപ്പ്, അഞ്ജന അപ്പുക്കുട്ടന്, ഗായത്രി, രമ്യ ആര്. നായര്‍, ദീപിക, ശശി കുളപ്പുള്ളി, സജിത്ത് തോപ്പില്‍, ജോയ് ഐ.സി, നെല്‍സണ്‍ സേവ്യര്‍, സുധ ലക്ഷ്മി തുടങ്ങിയവരും വേഷമിടുന്നു.
സന്തോഷ് കോടനാടിന്റെ വരികൾക്ക് സുഭാഷ് കൃഷ്ണന് സംഗീതം പകരുന്നു. ഒരു ഇടവേളക്ക് ശേഷം എസ്.പി. വെങ്കിടേഷ് മലയാളത്തില്‍ പശ്ചാത്തലസംഗീതം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ആറേശ്വരം സിനിമാസിന്റെ ബാനറില്‍ എം.ബി. മുരുഗന്, ബിനോയ് ഇടതിനകത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ത്രില്ലടിപ്പിക്കാൻ ഗോഡ് ബ്ലെസ് യു
04:12 PM Jan 31, 2022 | Deepika.com