തെലുങ്കിനൊപ്പം ബോളിവുഡിലും തിളങ്ങി നില്ക്കുന്ന നടിയും മോഡലുമാണ് പൂജ ഹെഗ്ഡെ. എന്നാല്‍ ഇപ്പോള്‍ പൂജയുടെ കൈയില്‍ കാര്യമായ പ്രൊജക്ടുകള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഉയര്‍ന്ന താരമൂല്യമുള്ള നടിമാര്‍ക്ക് സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ പോലും നോക്കി നടത്താന്‍ സമയമില്ല. എന്നാല്‍ ഇവിടെ പൂജയുടെ കാര്യം വേറിട്ട് നില്‍ക്കുകയാണ്.
രാധേ ശ്യാം ആണ് ഇനി വരാനിരിക്കുന്ന പൂജയുടെ ചിത്രം. ജനുവരി 14 ന് ഇത് സ്ക്രീനുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാം തരംഗം കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പൂജയുടെ മറ്റൊരു ചിത്രമായ ആചാര്യ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യും. തമിഴ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 14 ന് റിലീസ് ചെയ്യും. ഈ ചിത്രങ്ങള്‍ കൂടാതെ, ഹിന്ദിയിലും നായികയായി അഭിനയിക്കുന്ന സര്‍ക്കസ് എന്ന ചിത്രവും റിലീസിനായി ഒരുങ്ങുകയാണ്.
അങ്ങനെ നാലോളം ചിത്രങ്ങളാണ് പൂജ ഹെഗ്ഡെയുടേതായി വരാനിരിക്കുന്നത്. ഈ ചിത്രങ്ങളിലെല്ലാം പൂജ തന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാൽ ഈ സിനിമകള്‍ അല്ലാതെ മറ്റൊരു പ്രോജ്കടും നിലവില്‍ പൂജയ്ക്ക് ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ പൂജ ഹെഗ്ഡെ വന്‍ പ്രതിഫലം വാങ്ങുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നുണ്ട്. ഇതാണ് പൂജയ്ക്ക് പുതിയ ചിത്രങ്ങള്‍ ലഭിക്കാതിരിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിനയിക്കുന്ന ഓരോ ചിത്രത്തിനും മൂന്നു കോടി വരെ പ്രതിഫലം വാങ്ങിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
അതുകൊണ്ടായിരിക്കും നിര്‍മാതാക്കള്‍ പൂജയെ അടുത്ത സിനിമയുമായി സമീപിക്കാത്തത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. പൂജയുടെ പുറത്തുവരാനുള്ള സിനിമകള്‍ ബോക്സോഫീസില്‍ വന്‍ വിജയം നേടുകയാണെങ്കില്‍ പൂജയെ തേടി നിരവധി അവസരങ്ങള്‍ ഇനിയും വന്നേക്കും. അതുവരെ ആരാധകരും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പൂജയെ ഒഴിവാക്കി നിർമാതാക്കൾ, കാരണം....
06:04 PM Jan 30, 2022 | Deepika.com