മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലുള്ള പൊള്ളത്തരങ്ങളെയും അഴിയാക്കുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്ന രണ്ട് ഫെബ്രുവരി നാലിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു.
സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്.
വിഷ്ണു ഉണ്ണികൃഷ്ണന്, അന്ന രേഷ്മ രാജന്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജി ശര്‍മ, ഗോകുലന്, സുബീഷ് സുധി, രാജേഷ് ശര്‍മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദനന്, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.
ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാല്‍ സംഗീതംപകരുന്നു.
"രണ്ട്' ഫെബ്രുവരി നാലിനെത്തും
04:01 PM Jan 27, 2022 | Deepika.com