കാളപൂട്ടിന്റെ വിശ്വാസങ്ങളും ഗ്രാമീണ കാഴ്ചകളും പശ്ചാത്തലമാകുന്ന സിനിമയാണ് കാളച്ചേകോന്‍. ജെല്ലിക്കെട്ടിനെ കിടപിടിക്കുന്ന കാളപൂട്ട് മത്സരം ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു.
ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാനദാസ് ചിത്രം നിര്‍മിക്കുന്നു. രചനയും സംവിധാനവും കെ.എസ്. ഹരിഹരന് നിര്‍വഹിക്കുന്നു. കെ.എസ്. ഹരിഹരന് എഴുതിയ വരികള്‍ക്ക് ഡോക്ടര്‍ ഗിരീഷ്ജ്ഞാനദാസ് സംഗീതം പകര്‍ന്നിരിക്കുന്നു.
ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനായ ചിത്രത്തില്‍ ആരാധ്യ സായ് നായികയാവുന്നു. കൂടാതെ മണികണ്ഠന് ആചാരി, ദേവന്, സുധീര്‍ കരമന, ഭീമന്‍രഘു, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, കബീര്‍, പ്രദീപ്, ഗീതാ വിജയന് എന്നിവരും അഭിനയിക്കുന്നു.
പാലക്കാട്, നെന്മാറ, പോത്തുണ്ടി, ആലത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജയചന്ദ്രന്, സിത്താര, ഗിരീഷ് ജ്ഞാനദാസ്, ഭീമന് രഘു എന്നിവരാണ്. പശ്ചാത്തല സംഗീതം ശരത്ചന്ദ്രന്.
കാളച്ചേകോന്‍; കാളപൂട്ടിന്റെ യഥാര്‍ഥ സംഭവകഥ
04:02 PM Jan 26, 2022 | Deepika.com