തമിഴ് സിനിമ താരം ധനുഷും ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വേർപിരിഞ്ഞു. വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര ഇന്ന് അവസാനിച്ചെന്ന് ധനുഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
“18 വർഷമായി ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത്. നല്ല സുഹൃത്തുക്കൾ ആയും, മാതാപിതാക്കൾ ആയും ഞങ്ങൾ വളരെ നല്ല രീതിയിൽ ആണ് ജീവിച്ചു വന്നിരുന്നത്. പക്ഷേ ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ പാത രണ്ടാണ് എന്ന തിരിച്ചറിവിൽ എത്തിയിരിക്കുന്നു.
ഞങ്ങൾ ഇപ്പോൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ദയവായി ഞങ്ങൾക്ക് ആവശ്യമായ സ്വകാര്യത തന്നു സഹായിക്കുക” – ധനുഷ് അറിയിച്ചു.
ധനുഷും ഐശ്വര്യയും വേർപിരിഞ്ഞു; അന്പരപ്പോടെ ആരാധകർ
11:43 PM Jan 17, 2022 | Deepika.com