'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രത്തിലെ നടൻ സുധീഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടൻ ബിജു മേനോൻ. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ സുധീഷിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളമാണെന്ന് ബിജു മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സഹനടനായും, ഹാസ്യ നടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമപ്രേമികള്‍ക്ക് സുപരിചിതനായ സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം., 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം.
ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!
"മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷം'
08:02 PM Jan 17, 2022 | Deepika.com