കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ്രാവിഡ രാജകുമാരൻ. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു.
സജീവ് കിളികുലം തന്നെ ഗാനരചനയും സംഗീതവും നിർവഹിക്കുന്ന ചിത്രത്തിൽ, ജിജോ ഗോപി ആണ് നായകൻ. വിശ്വൻ മലയൻ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ജിജോ ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രശാന്ത് മാധവ് ഛായാഗ്രഹണവും ഹരി ജി. നായർ ചിത്രസംയോജനവും നിർവഹിക്കുന്നു. ജിജോ ഗോപി ,സാവന്തിക, ഡോ.അനഘ, സന്തോഷ് കീഴാറ്റൂർ, ശിവദാസൻ മട്ടന്നൂർ, ബിന്ദു വരാപ്പുഴ, രാജേന്ദ്രൻ, നാദം മുരളി, എം.ടി. റിയാസ്, സായി വെങ്കിടേഷ് , സുരേഷ്, രവി, പ്രമോദ്, രതീഷ്, ഷാദുൽ ബ്രോൺ, ഷാനവാസ് ഖാൻ, അജിത്ത് പിണറായി, ഷൈജു, കൊച്ചു പ്രദീപ്, കൃഷ്ണ, ഗീത, അശ്വതി ബാലൻ, പ്രീത, അധീന, മാസ്റ്റർ നീലകണ്ഠൻ എന്നിവർ അഭിനയിക്കുന്നു.
ദ്രാവിഡ രാജകുമാരൻ കണ്ണൂരിൽ
03:19 PM Jan 17, 2022 | Deepika.com