പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസൻ. 'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നെറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും വിനീത് ശ്രീനിവാസന് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. പ്രണവ് മോഹന്‍ലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്ശന്, അരുണ്‍ കുര്യന്, ശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
"നിയന്ത്രണങ്ങൾ വന്നില്ലെങ്കിൽ ഹൃദയം 21ന് തന്നെ എത്തും'
07:09 PM Jan 15, 2022 | Deepika.com