ശ്ര​ദ്ധേ​യ​മാ​യി ഒ​രു സ​ഹ​ക​ര​ണ സെ​ൽ​ഫി

03:48 PM Jan 14, 2022 | Deepika.com

ര​മേ​ശ​ൻ എ​ന്ന സാ​ധാ​ര​ണ കു​ടും​ബ​നാ​ഥ​നി​ലൂ​ടെ വ​ർ​ത്ത​മാ​ന​കാ​ല കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ വ​ര​ച്ചു​കാ​ട്ടു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് ഒ​രു സ​ഹ​ക​ര​ണ സെ​ൽ​ഫി.

സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ന​ന്മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത് ചി​ത്ര​കാ​ര​നും കോ​ഴി​ക്കോ​ട് കൊ​മ്മേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​രു​മാ​യ പ്ര​ജി സി.​പി​യാ​ണ്.

കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ അ​പ്രാ​പ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്യു​ന്ന സ​മ​കാ​ലീ​ന യാ​ഥാ​ർ​ഥ്യം കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ച്ച​തു​കൊ​ണ്ടു​ത​ന്നെ ഒ​രു സ​ഹ​ക​ര​ണ സെ​ൽ​ഫി എ​ന്ന ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്.

ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് റ​ഷീ​ദ് നാ​സാ​ണ്. വി​ജ​യ​ൻ കാ​ര​ന്തൂ​ർ, ടി.​കെ ജോ​ഷി, അ​പ​ർ​ണ, ഗം​ഗാ​ധ​ര​ൻ ആ​യ​ട​ത്തി​ൽ, പ​ത്മ​ൻ പ​ന്തീ​രാ​ങ്കാ​വ്, പ്ര​മോ​ദ് പു​ക്കു​റ്റി, നി​ഖി​ൽ, ഗോ​പി​ക വി​ശ്വ​നാ​ഥ്, ഗൗ​രി വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം എ.​എം. അ​ജ​യ​കു​മാ​റാ​ണ് (സെ​ക്ര​ട്ട​റി കൊ​മ്മേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്)

ഉ​ണ്ണി നീ​ല​ഗി​രി ഛായാഗ്രഹണവും സ​ബീ​ഷ് കൊ​മ്മേ​രി ഗാനരചനയും സംഗീതവും നിർവഹിക്കുന്നു.