വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വൈറല്‍ സെബി'ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനോദ് ഇല്ലമ്പിള്ളി ഛായാഗ്രഹണവും ക്രിസ്റ്റി ചിത്രസംയോജനവും നിർവഹിക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റോഡ് മൂവിയുമായി വിധു വിൻസെന്റ്; വൈറല്‍ സെബിക്ക് യു/എ സര്‍ട്ടിഫിക്കറ്റ്
01:50 PM Jan 12, 2022 | Deepika.com