നിതിൻ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ സംരോഹയുടെ ചിത്രീകരണം പൂർത്തിയായി. പകയുടെ വേറിട്ട മുഖം അവതരിപ്പിക്കുന്ന ചിത്രം ഏറെ സസ്പെൻസ് നിറഞ്ഞതാണ്.
റിയാസ്, രഞ്ജിത്ത് പേയാട്, അജി നെട്ടയം, സലിം പുനലൂർ, ശ്രീജിത്ത് കലൈഅരസ്, മനീഷ് മനു, മഞ്ചൻ കൃഷ്ണ, അനിൽ നെട്ടയം,അസീം നെടുമങ്ങാട്, രവി വാഴയിൽ, ബിജു കാഞ്ഞങ്ങാട്, സുഭാഷ്, കെ.വി.കെ. എളേരി, കണ്മണി രാധാകൃഷ്ണൻ, ശശിധരൻ പാണ്ടിക്കോട്, ജീമോൻ എബ്രഹാം, സജീവ് മംഗലത്ത്, ബാബുദാസ് കൊടോത്, മാസ്റ്റർ അഭിരാം നിതിൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം മുപ്പതിലേറെ നാടക കലാകാരൻമാരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്.
പ്രദീഷ് ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും ഡി.ഐ. ശ്രീജിത്ത് കലൈ അരസ് ചിത്രസംയോജനവും നിർവഹിക്കുന്നു. യു.നാരായണൻ നായരുടെ വരികൾക്ക് സജീവ് മംഗലത്ത് സംഗീതം പകരുന്നു.
രണാർ ആർട്സിന്റെ ബാനറിൽ ജിഷ എം. ആണ് ചിത്രം നിർമിക്കുന്നത്. കാസർഗോഡും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
പകയുടെ വേറിട്ട മുഖവുമായി സംരോഹ
03:54 PM Jan 10, 2022 | Deepika.com