ദിലീപിന്റെ നായികയായെത്തി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമൽ. ഇപ്പോഴിതാ തന്റെ വിവാഹസ്വപ്നത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
നന്നായി ഭക്ഷണം കഴിക്കുന്ന, സ്നേഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് നിഖില പറയുന്നത്. ചില അഭിനേതാക്കളെ ഇഷ്ടമാണെന്നല്ലാതെ ആരോടും ക്രഷ് തോന്നിയിട്ടില്ലെന്നും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയതകർച്ചകൾ പറയാൻ മാത്രമില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.
"ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണ്. ആരാധകർ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാൽ മാത്രമെ ഞാൻ സോഷ്യൽമീഡിയ മെസേജുകൾക്ക് മറുപടി നൽകാറുള്ളൂ. പിന്നെ ചിലത് കാണുമ്പോൾ ബ്ലോക്ക് ചെയ്യാറുണ്ട്.'- നിഖില വിമൽ പറയുന്നു
"അങ്ങനെയുള്ള ഒരാളെ വിവാഹം ചെയ്യണം'
03:35 PM Jan 05, 2022 | Deepika.com