സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. രാജ്കുമാർ എസ് രചനയും സംവിധാനവും നിർവഹിക്കുന്ന അല്ലിയുടെ ചിത്രീകരണം പൂർത്തിയായി.
സജി വെഞ്ഞാറമൂട് ഒരു മേസ്തിരിപ്പണിക്കാരന്റെ ശക്തമായ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അല്ലിയായി അപർണ മോഹനും സുമതിയമ്മയായി നീനാ കുറുപ്പും എത്തുന്നു.
ശിവദാമോദർ, വിപിൻ കുട്ടപ്പൻ, ശ്രീ പ്രസാദ്, ശിവരഞ്ജിനി എന്നിവരും അഭിനയിക്കുന്നു. ജയൻ ദാസ് ഛായാഗ്രഹണവും അരുൺദാസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ശ്യാം നെല്ലിക്കുന്നേലിന്റെ വരികൾക്ക് സതീശ് സംഗീതം പകരുന്നു.
ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ്.ശ്രീകുമാർ, ഗൗതം രാജ്, ഡോ.അമ്മു ടി. ദീപ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
നായകനായി സജി വെഞ്ഞാറമൂട്; അല്ലി പൂർത്തിയായി
03:25 PM Jan 05, 2022 | Deepika.com