ബിജു മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ സംവൃത സുനിലാണ് നായിക.
ഒരിടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. അലൻസിയർ, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിജു മേനോൻ-സംവൃത സുനിൽ ഒന്നിക്കുന്ന "സത്യം പറഞ്ഞാൽ വിശ്വസിക്കുമോ'; ടീസർ കാണാം
10:48 AM Jun 30, 2019 | Deepika.com