നടി ലക്ഷ്മിപ്രിയ ഇനി തിരക്കഥാകൃത്തിന്റെ കുപ്പായത്തിൽ. ഭർത്താവും സംവിധായകനുമായ പി. ജയ്ദേവ് ഒരുക്കുന്ന ആറാട്ടുമുണ്ടൻ എന്ന ചിത്രത്തിലാണ് താരം തിരക്കഥയൊരുക്കുന്നത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ചചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടൻ.
ചിത്രത്തിന് കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് രാജേഷ് ഇല്ലത്ത് ആണ്. തിരക്കഥ സംയോജനം സത്യദാസ് നിർവഹിക്കുന്നു. ബിജു കൃഷ്ണൻ ഛായാഗ്രഹണവും അനന്തു വിജയൻ ചിത്രസംയോജനവും നിർവഹിക്കുന്നു.
എംഎൽഎ എച്ച്. സലാം, രാജശ്രീ പിള്ള എന്നിവരുടെ വരികൾക്ക് പെരുന്പാവൂർ ജി. രവീന്ദ്രനാഥ് ഈണംപകരുന്നു. എഎം മൂവീസിന്റെ ബാനറിൽ എം.ഡി. സിബിലാൽ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുകയാണ്.
നടി ലക്ഷ്മിപ്രിയ തിരക്കഥാകൃത്താകുന്നു; സംവിധാനം ചെയ്യാൻ ഭർത്താവ്
02:56 PM Jan 03, 2022 | Deepika.com