ശങ്കർരാമകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന പതിനെട്ടാം പടിയുടെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ അതിഥി താരങ്ങളായി എത്തുന്ന സിനിമയിൽ ആര്യ, പ്രിയാമണി, അഹാന കൃഷ്ണകുമാർ, മനോജ് കെ. ജയൻ, മണിയൻപിള്ള രാജു, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോണ് ഏബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ്, ഐസിഎൽ ഫിൻകോർപ്പ് എന്നീ ബാനറുകളിൽ ഷാജി നടേശൻ, കെ.ജി. അനിൽകുമാർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
കഥ പറയാൻ പതിനെട്ടാം പടി; ട്രെയിലർ കാണാം
10:18 AM Jun 28, 2019 | Deepika.com