വാ​ക്കു​പാ​ലി​ച്ച് സു​രേ​ഷ് ഗോ​പി; ഓ​ർ​മ​യു​ണ്ടാ​വും..​ഈ മു​ഖ​മെ​ന്ന് പി​ഷാ​ര​ടി

06:35 PM Dec 28, 2021 | Deepika.com

മി​മി​ക്രി ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ന​യ്ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി ന​ട​ൻ സു​രേ​ഷ് ഗോ​പി. താ​ൻ ചെ​യ്യു​ന്ന ഓ​രോ സി​നി​മ​യു​ടെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്നും 2 ല​ക്ഷം രൂ​പ സം​ഘ​ട​യ്ക്ക് ന​ൽ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ ചി​ത്ര​ത്തി​ന്‍റെ അ​ഡ്വാ​ൻ​സ് ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ അ​തി​ൽ നി​ന്നും ര​ണ്ടും ല​ക്ഷം രൂ​പ സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​യ​താ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഓ​ർ​മ​യു​ണ്ടാ​വും..​ഈ മു​ഖം..
ന​ർ​മം തൊ​ഴി​ലാ​ക്കി​യ 200 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക്..
"ഇ​നി മു​ത​ൽ ഞാ​ൻ ചെ​യ്യു​ന്ന ഓ​രോ സി​നി​മ​യു​ടെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്നും 2 ല​ക്ഷം രൂ​പ നി​ങ്ങ​ളു​ടെ സം​ഘ​ട​ന​യ്ക്ക് ത​രും" സു​രേ​ഷ് ഗോ​പി.

ടെ​ലി​വി​ഷ​ൻ ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ൽ നി​ന്നും സ​മാ​ഹ​രി​ക്കു​ന്ന പ​ണം ,മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രു​ടെ വി​ധ​വ​ക​ൾ​ക്കും,കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും,ആ​ശു​പ​ത്രി ചി​ല​വു​ക​ൾ​ക്കും എ​ല്ലാം ഉ​പ​യോ​ഗി​ക്ക​ക​യും മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ,സാ​മൂ​ഹി​ക​മാ​യി ഒ​രു പാ​ട് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യും ചെ​യ്യു​ന്ന സം​ഘ​ട​ന ആ​ണ് 'MAA'( Mimicry Artist association)

ഈ ​ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് ഏ​ഷ്യാ​നെ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ഷോ​യി​ൽ
പ്ര​തി​ഫ​ലം ഒ​ന്നും ത​ന്നെ വാ​ങ്ങാ​തെ എ​ത്തി;​സാ​ധാ​ര​ണ​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​രോ​ടൊ​പ്പം ആ​ടി​യും പാ​ടി​യും ഹാ​സ്യം പ​റ​ഞ്ഞും ,അ​നു​ക​രി​ച്ചും സ​മ​യം ചെ​ല​വി​ട്ട സു​രേ​ഷേ​ട്ട​ൻ പ്ര​ഖ്യാ​പി​ച്ച വാ​ക്കു​ക​ളാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്.
പു​തി​യ ചി​ത്ര​ത്തി​ന്റെ അ​ഡ്വാ​ൻ​സ് ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ അ​തി​ൽ നി​ന്നും പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചു കൊ​ണ്ട് 2 ല​ക്ഷം രൂ​പ സം​ഘ​ട​ന​യ്ക്ക് ഇ​ന്ന​ലെ ന​ൽ​കു​ക​യു​ണ്ടാ​യി🙏

ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഇ​ല്ലാ​താ​യി ജീ​വി​തം വ​ഴി​മു​ട്ടി​യ സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​രു​ടെ പേ​രി​ലും,സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്ന നി​ല​യി​ൽ എ​ന്റെ വ്യ​ക്തി​പ​ര​മാ​യ പേ​രി​ലും ന​ന്ദി.
അ​ച്ചാ​മ്മ വ​ർ​ഗീ​സി​നെ ആ​വ​ശ്യ സ​മ​യ​ത്തു അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ച്ച ഭ​ര​ത​ച​ന്ദ്ര​ൻ പി​ന്നീ​ട് അ​വ​രോ​ട് ത​ന്നെ ചോ​ദി​ച്ച ചോ​ദ്യ​മാ​ണ്
" ഓ​ർ​മ​യു​ണ്ടോ ഈ ​മു​ഖം "
MAA എ​ന്ന സം​ഘ​ട​ന പ​റ​യ​ട്ടെ..
എ​ന്നും ഓ​ർ​മ​യു​ണ്ടാ​കും ഈ ​മു​ഖം ..
Suresh Gopi