"ബ​റോ​സി’​ൽ​നി​ന്നു പി​ന്മാ​റി; പൃ​ഥ്വി​രാ​ജി​നെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം

08:05 PM Dec 27, 2021 | Deepika.com

മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​യ​ക​നാ​കു​ന്ന ‘ബ​റോ​സി’​ൽ​നി​ന്നു പൃ​ഥ്വി​രാ​ജ് പി​ന്മാ​റി. ഡേ​റ്റ് പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് പി​ന്മാ​റ്റം. ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു​പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പൃ​ഥ്വി​രാ​ജി​നെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ ബ​റോ​സി​ന്‍റെ ചി​ത്രീ​ക​ര​ണം ഈ ​വ​ർ​ഷം മ​ധ്യ​ത്തി​ൽ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തു​വ​രെ ഷൂ​ട്ട് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ പ​ല​തും റീ​ഷൂ​ട്ട് ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചി​രു​ന്നു. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കു​ട്ടി​യു​ടെ രൂ​പം മാ​റി​യ​തും മ​റ്റു​മാ​ണ് കാ​ര​ണം.

മൈ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍റെ സ്ര​ഷ്ടാ​വ് ജി​ജോ പു​ന്നൂ​സി​ന്‍റെ ര​ച​ന​യി​ലാ​ണ് ബ​റോ​സ് വ​രു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ൻ, പ്രൊ​ഡ​ക്‌‌​ഷ​ൻ ഡി​സൈ​ന​ർ സ​ന്തോ​ഷ് രാ​മ​ൻ, ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മാ​ണം.