നീ​ന്തി​ക്ക​യ​റി​യ​ത് അ​ഭി​ന​യ​ത്തി​ലേ​ക്ക്; സ​ല്ലു കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത് ഇ​ങ്ങ​നെ

03:16 PM Dec 26, 2021 | Deepika.com

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് സ​ല്‍​മാ​ന്‍ ഖാ​ന്‍. ബി​വി ഹോ ​തോ ഐ​സി​യാ​യി​രു​ന്നു സ​ല്‍​മാ​ന്‍ ഖാ​ന്‍റെ ആ​ദ്യ​സി​നി​മ. പ​ര​സ്യ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സ​ല്‍​മാ​ന്‍ ഖാ​ന്‍ ആ​ദ്യ​മാ​യി കാമ​റ​യ്ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. ആ ​പ​ര​സ്യ ചി​ത്ര​ത്തി​ലേ​ക്ക് സ​ല്‍​മാ​ന്‍ എ​ത്തി​യ​തി​ന് പി​ന്നി​ല്‍ ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​ണ്ട്.

ഇ​ന്ന​ത്തെ സൂ​പ്പ​ര്‍ താ​ര​മാ​യ സ​ല്‍​മാ​ന്‍ ഖാ​ന്‍ അ​ന്ന് കൗ​മാ​ര​ക്കാ​ര​നാ​യി​രു​ന്നു. ഒ​രു പെ​ണ്‍​കു​ട്ടി​യെ ഇം​പ്ര​സ് ചെ​യ്യാ​നാ​യി ന​ട​ത്തി​യൊ​രു നീ​ന്ത​ല്‍ അ​ഭ്യാ​സ​മാ​ണ് സ​ല്‍​മാ​ന്‍ ഖാ​നെ കാ​മ​റ​യ്ക്ക് എ​ത്തി​ക്കു​ന്ന​ത്. ഒ​രി​ക്ക​ല്‍ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ ത​ന്നെ​യാ​ണ് ര​സ​ക​ര​മാ​യ ആ ​ക​ഥ പ​ങ്കു​വ​ച്ച​ത്.

ഞാ​ന്‍ സീ ​റോ​ക്ക് ക്ല​ബ്ബി​ല്‍ നീ​ന്താ​ന്‍ പോ​വാ​റു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം നീ​ന്താ​ന്‍ പോ​യ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​യൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടു. ചു​വ​ന്ന സാ​രി​യാ​യി​രു​ന്നു അ​വ​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. അ​വ​ളു​ടെ ശ്ര​ദ്ധ നേ​ടാ​നാ​യി ഞാ​ന്‍ കു​ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി. ഞാ​നൊ​രു മ​ണ്ട​ന്‍ ആ​യി​രു​ന്നു. അ​തി​നാ​ല്‍ ഞാ​ന്‍ ഒ​ര​റ്റം മു​ത​ല്‍ മ​റ്റേ അ​റ്റം വ​രെ വെ​ള്ള​ത്തി​ന് അ​ടി​യി​ലൂ​ടെ ത​ന്നെ നീ​ന്തു​ക​യാ​യി​രു​ന്നു ചെ​യ്ത​ത്.

അ​പ്പു​റ​ത്തെ​ത്തി വെ​ള്ള​ത്തി​ല്‍ നി​ന്നു ത​ല​യു​യ​ര്‍​ത്തി നോ​ക്കി​യ​പ്പോ​ള്‍ ആ ​പെ​ണ്‍​കു​ട്ടി പോ​യി​രു​ന്നു. പി​ന്നെ​യാ​യി​രു​ന്നു ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. അ​ടു​ത്ത ദി​വ​സം ഫാ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ല്‍ നി​ന്ന് എ​നി​ക്കൊ​രു കോ​ള്‍ വ​ന്നു. അ​വ​ര്‍​ക്ക് എ​ന്നെ വ​ച്ച് കോ​ള​യു​ടെ പ​ര​സ്യം ചെ​യ്യ​ണ​മാ​യി​രു​ന്നു. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്നാ​യി​രു​ന്നു ഞാ​ന്‍ ആ​ലോ​ചി​ച്ച​ത്.

പി​റ്റേ ദി​വ​സം എ​ന്‍റെ ആ​ന്‍റി​യെ​യും കൂ​ട്ടി ഞാ​ന്‍ അ​വ​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് കൈ​ലാ​ഷ് എ​ന്ന​യാ​ളെ കാ​ണാ​ന്‍ പോ​യി. എ​ല്ലാം ഓ​ക്കെ പ​ക്ഷെ ആ​രാ​ണ് നി​ങ്ങ​ള്‍​ക്ക് എ​ന്‍റെ ന​മ്പ​ര്‍ ത​ന്ന​തെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു.

നീ ​ഇം​പ്ര​സ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി എ​ന്‍റെ കാ​മു​കി ആ​ണെ​ന്നാ​യി​രു​ന്നു കൈ​ലാ​ഷി​ന്‍റെ മ​റു​പ​ടി. ഇ​വ​ന്‍ ന​ന്നാ​യി നീ​ന്തു​മെ​ന്ന് അ​വ​ളാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. മാ​ല​ദ്വീ​പി​ല്‍ വ​ച്ചാ​ണ് ഷൂ​ട്ട് ചെ​യ്യേ​ണ്ട​ത്. അ​ണ്ട​ര്‍​വാ​ട്ട​ര്‍ സ്വി​മ്മിം​ഗ് അ​റി​യു​ന്ന​വ​രെ വേ​ണ​മാ​യി​രു​ന്നു. എ​നി​ക്കും പി​ന്നീ​ട് ജാ​ക്കി ഷ്റോഫി​ന്‍റെ ഭാ​ര്യ​യാ​യി മാ​റി​യ ആ​യി​ഷ​യ്ക്കും മാ​ത്ര​മാ​ണ് അ​ന്ന് അ​ങ്ങ​നെ നീ​ന്താ​ന്‍ അ​റി​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്- സ​ല്‍​മാ​ന്‍ ഖാ​ന്‍ പ​റ​യു​ന്നു.