മ​ര​വി​ച്ച പെ​ണ്‍മ​ന​സു​ക​ൾ​ക്ക് ഒ​രു ഉ​ണ​ർ​ത്തു​പാ​ട്ട്; മ​റി​യ​വു​മാ​യി സം​വി​ധാ​യ​ക​ദ​മ്പ​തി​ക​ൾ

04:00 PM Dec 22, 2021 | Deepika.com

സംവിധായകദമ്പതികളായ ബി​ബി​ൻ ജോ​യ്-ഷി​ഹാ ബി​ബി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​റി​യം എ​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​യി.

വാ​ടി​പ്പോ​യ പെ​ണ്‍​ക​രു​ത്ത്, പ്ര​കൃ​തി​യു​ടെ ലാ​ള​ന​യി​ൽ ഉ​യ​ർ​ത്തെ​ഴു​ന്നേ​ല്ക്കു​ന്ന അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മ​റി​യം സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ലെ മ​ര​വി​ച്ച പെ​ണ്‍ മ​ന​‌​സു​ക​ൾ​ക്ക് ഉ​ണ​ർ​വേകു​ന്ന ഒ​ന്നാ​യി​രി​ക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മൃ​ണാ​ളി​നി സൂ​സ​ണ്‍ ജോ​ർ​ജ്, ജോ​സ​ഫ് ചി​ല​ന്പ​ൻ, ക്രി​സ് വേ​ണു​ഗോ​പാ​ൽ, പ്ര​സാ​ദ് ക​ണ്ണ​ൻ, അ​നി​ക്സ് ബൈ​ജു, രേ​ഖ ല​ക്ഷ്മി, ജോ​ണി ഇ.വി, സു​നി​ൽ, എ​ബി ചാ​ണ്ടി, ബോ​ബി​ൻ ജോ​യി, അ​രു​ണ്‍ ചാ​ക്കോ, മെ​ൽ​ബി​ൻ ബേ​ബി, ചി​ന്നു മൃ​ദു​ൽ, ശ്രീ​നി​ക്, അ​രു​ണ്‍ കു​മ​ര​കം, വൈ​ഷ്ണ​വി, ഷി​ബു ഇ​ടു​ക്കി, സെ​ബാ​സ്റ്റ്യ​ൻ പെ​രു​ന്പാ​വൂ​ർ, ദീ​പു, വി​ജീ​ഷ്, ഷാ​മോ​ൻ എ​ന്നി​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

എ​എംകെ ​പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാനറിൽ മ​ഞ്ജു ക​പൂ​ർ ആണ് ചിത്രം നിർമിക്കുന്നത്. കു​മ​ര​ക​ത്തി​ന്‍റെ പ്ര​കൃ​തി മ​നോ​ഹാ​രി​ത​യി​ലാ​ണ് മ​റി​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.