കഥാപാത്രങ്ങളിലൂടെ മാത്രമല്ല ഔട്ട് ലുക്കിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കാറുള്ള താരമാണ് മഞ്ജു വാര്യർ. പുതിയ ഔട്ട് ലുക്കുമായി ഇടയ്ക്കിടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന താരമാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമല്ല പറയുന്ന ഓരോ വാക്കിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ ബാക്കിവയ്ക്കുന്ന താരമാണ് മഞ്ജു.
14 വര്‍ഷം കഴിഞ്ഞ് മലയാള സിനിമാമേഖലയിലേക്ക് തിരിച്ചു വന്ന മഞ്ജുവാര്യരെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും ചെറുപ്പമായി തിളങ്ങുകയാണു താരം. ചെറുപ്പം തോന്നുന്ന ഗെറ്റപ്പിലാണ് ഇപ്പോള്‍ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
അപൂർണയായിരിക്കാൻ ഭയപ്പെടേണ്ടതില്ല എന്ന ക്യാപ്ഷനും നല്കി ട്വിറ്ററില്‍ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണെന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ അപ്പിയറന്‍സ്. പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു ഇപ്പോൾ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജാക്ക് ആൻഡ് ജിൽ, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം, ലളിതം സുന്ദരം, കയറ്റം, ആയിഷ, കാപ്പ, പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
‘വെളളരിക്കാപ്പട്ടണം’ എന്ന പുതിയ ചിത്രത്തിലെ മഞ്ജുവിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകനായെത്തുന്നത്.
"അപൂർണയായിരിക്കാൻ ഭയപ്പെടേണ്ടതില്ല'
03:50 PM Dec 22, 2021 | Deepika.com