രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസിലെ ആദ്യ ഗാനം പുറത്തുവിട്ടു. ശ്രീരേഖ ഭാസ്ക്കരന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം നൽകിയ ഗാനം ആലപിക്കുന്നത് നരേഷ് അയ്യർ, പ്രിയ വാര്യർ എന്നിവരാണ്. പി.ആർ. അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
നടി പ്രിയ വാര്യർ ആദ്യമായി ഗാനമാലപിക്കുന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രജിഷ ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
നിരഞ്ജ് മണിയൻപിള്ള, ടിനി ടോം, സോന നായർ, മുത്തുമണി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയൻപിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്.
പ്രിയ വാര്യരുടെയും നരേഷിന്റെയും മനോഹര ശബ്ദത്തിൽ ഫൈനൽസിലെ ഗാനം
12:38 PM Jun 23, 2019 | Deepika.com