2021-ല്‍ ട്വിറ്ററിലൂടെ ഏറ്റവും അധികം ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റര്‍ ഇന്ത്യ. നടിമാരില്‍ കീര്‍ത്തി സുരേഷ് ആണ് ഈ പട്ടികയില്‍ ഒന്നാമത്. പൂജ ഹെഗ്ഡെ, സമാന്ത, കാജല്‍ അഗര്‍വാള്‍, മാളവിക മേനോന്, രാകുല്‍ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരന് എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ നായികമാര്‍.
നടന്മാരില് ദളപതി വിജയ് ആണ് ഒന്നാമത്. തെലുങ്ക് താരം പവന് കല്യാണ്‍ ആണ് രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്ജുന്, രജനീകാന്ത്, രാം ചരണ്‍, ധനുഷ്, അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ ചിത്രം 'മാസ്റ്റര്‍' ആണ്. അജിത് ചിത്രം 'വലിമൈ' ആണ് രണ്ടാമത്.
വിജയ്യും കീർത്തിയും ട്വിറ്ററിൽ ഒന്നാമത്
04:01 PM Dec 15, 2021 | Deepika.com