ജനപ്രിയ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ കെ.വി. അനിൽ എഴുതുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായികയായി നിത്യ ദാസ് തിരിച്ചെത്തുന്നു. ശ്വേത മേനോൻ ചിത്രത്തിൽ ശക്തമായ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പള്ളിമണി തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്നാണ് നടി ശ്വേതാ മേനോൻ പറഞ്ഞത്. ത്രില്ലടിച്ച് കേട്ട കഥയാണ്, കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്നു തീരുമാനിച്ചുവെന്നും ശ്വേത പറഞ്ഞു. 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിത്യ ദാസ് സിനിമയിലേക്ക് മടങ്ങിവരുന്നത്.
എൽഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്.
ഭയം മാത്രം നിറഞ്ഞ ഒരു രാത്രിയിൽ തീർത്തും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടു പോവുന്ന ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് പള്ളിമണി പറയുന്നത്.
40 ലക്ഷം രൂപ ചെലവാക്കി നിർമിക്കുന്ന മൂന്നു നിലകളുള്ള ഒരു പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തില പ്രധാന താരങ്ങളാണ്. വിനീത് ശ്രീനിവാസനാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഇരുപതിലേറെ നോവലുകളും 12 മെഗാ സീരിയലും എഴുതിയ കെ.വി. അനിലിന്റെ മൂന്നാമത്തെ സിനിമയാണ് പള്ളിമണി.
ശ്വേത മേനോന്റെ സസ്പെൻസ് ത്രില്ലർ, നിത്യ ദാസിന്റെ തിരിച്ചുവരവ്
03:56 PM Dec 15, 2021 | Deepika.com