ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് സൊനാക്ഷി സിൻഹ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരസുന്ദരി. പലപ്പോഴും രസകരമായ പോസ്റ്റുകള്‍ പങ്കിടാറുള്ള സൊനാക്ഷി അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞ രസകരമായ കാര്യം വൈറലായി മാറിയിരിക്കുകയാണ്.
വിവാഹം കഴിക്കുകയും കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് ഒന്ന് ശാന്തരാകൂ... കൗശലിന്റെയും വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഈ പോസ്റ്റുമായി സൊനാക്ഷി എത്തിയത്.
ഇതിനിടയിലും സൊനാക്ഷി പ്രണയത്തിലാണെന്ന കിംവദന്തികള്‍ പ്രചരിക്കുകയാണ്. കാമുകന് സഹീര്‍ ഇഖ്ബാലിന് ജന്മദിന സന്ദേശം അയച്ചുകൊണ്ടും നടി ഇക്കഴിഞ്ഞ ദിവസം എത്തിയിരുന്നു. കാമുകനെക്കുറിച്ച് രസകരമായൊരു കുറിപ്പ് എഴുതിയതിനൊപ്പം കാമുകനൊപ്പമുള്ള ഫോട്ടോസും സൊനാക്ഷിപങ്കുവെച്ചിരുന്നു.
ഈ ഗ്രഹത്തിലെ ഏറ്റവും ശല്യപ്പെടുത്തുന്ന മനുഷ്യനാകാന്‍ സാധ്യതയുള്ള ആള്‍ക്ക് ജന്മദിനാശംസകള്. കൂടാതെ, ഈ ഗ്രഹത്തിലെ ഏറ്റവും അദ്ഭുതം സമ്മാനിക്കുന്ന മനുഷ്യന് ആരായിരിക്കാം. എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? എങ്ങനെയുണ്ട് ഇങ്ങനെ? നിങ്ങള്‍ ജനിച്ചതിന് നന്ദി എന്നുമാണ് സൊനാക്ഷി കുറിച്ചത്.
ഇതോടെയാണ് സൊനാക്ഷിയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്. മുന്‍പും പല തവണ സമാനമായ രീതിയില്‍ നടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അന്നും ആരാധകര്‍ വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാന്‍ ആഗ്രഹിച്ചെങ്കിലും സൊനാക്ഷി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. നിലവില്‍ വിക്കി-കത്രീന വിവാഹം കൂടി കഴിഞ്ഞതിനാല്‍ വൈകാതെ സൊനാക്ഷി സിന്‍ഹ കൂടി വിവാഹിതയായേക്കും എന്നാണ് അഭ്യൂഹങ്ങള്‍.
നടൻ സൽമാൻഖാന്റെ ബന്ധുവാണ് ബണ്ടി സജ്ദെഹ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. സൽമാന്റെ സഹോദരൻ സോഹാലി ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി.
കഴിഞ്ഞ മൂന്നു-നാല് വർഷമായി സൊനാക്ഷിയും ബണ്ടിയും ഡേറ്റിംഗിലാണെന്നും കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച് പാർട്ടികളിലും പൊതുവേദികളിലും എത്താറുണ്ട്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ഇയാളുടേത്. നടിമാരായ സുസ്മിത സെൻ, ദിയ മിർസ, നേഹ ധൂപിയ, സമീറ റെഡ്ഡി എന്നിവരുമായിട്ടുള്ള പ്രണയ കഥ ഗോസിപ്പ് കോളങ്ങളിൽ ഒരു കാലത്ത് വൈറലായിരുന്നു.
സൊനാക്ഷി സിനിമയിൽ എത്തിയതിനു പിന്നാലെ നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ, തങ്ങൾ പ്രണയത്തിലല്ലെന്നും ഒരു നടനെ ജീവിതപങ്കാളിയാക്കില്ലെന്നും സൊനാക്ഷി അന്നു വ്യക്തമാക്കിയിരുന്നു. നടന്മാർ സങ്കീർണമായ മാനസികാവസ്ഥയുള്ളവരാണെന്നും അവരെ മനസിലാക്കാൻ പ്രയാസമാണെന്നും സൊനാക്ഷി പറഞ്ഞിരുന്നു.
കത്രീനയ്ക്കു പിന്നാലെ സൊനാക്ഷിയും? സൂചന നല്കി ഇൻസ്റ്റ പോസ്റ്റ്
03:43 PM Dec 15, 2021 | Deepika.com