അജിത്തിന്റെ പുതിയ ചിത്രമായ വലിമൈയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയപ്രവർത്തകർ. ഷൂട്ടിങ്ങിനിടയിലുണ്ടായ അജിത്തിന് സംഭവിച്ച അപകടവും വീഡിയോയിലുണ്ട്. ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന അപകടത്തിൽ താരത്തിന്റെ കൈക്കും കാലിനും പരുക്കേറ്റെന്നാണ് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്ന വീഡിയോയിലുണ്ട്. എന്നാൽ പരുക്ക് വകവയ്ക്കാതെ ഷോട്ട് പൂർത്തിയാക്കുന്ന അജിത്തിനെയും കാണാം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ' നിർമിക്കുന്നത് ബോണി കപൂറാണ്.
ബൈക്കിൽ നിന്ന് തെറിച്ച് വീണ് അജിത്ത്; "വലിമൈ' മേക്കിംഗ് വീഡിയോ പുറത്ത്
08:05 PM Dec 14, 2021 | Deepika.com