റിലീസിന് മുൻപ് 250 കോടി രൂപ നേടി അല്ലു അർജുൻ ചിത്രം പുഷ്പ. ഒടിടി ഡിജിറ്റല്‍ റൈറ്റ്സുകളിലൂടെ മാത്രമാണ് ചിത്രത്തിന് 250 കോടി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബർ 17നാണ് സിനിമ തീയറ്ററിലെത്തുന്നത്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.
ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
റിലീസിന് മുൻപ് 250 കോടി രൂപ നേടി പുഷ്പ; ചിത്രം ഡിസംബർ 17ന് തീയറ്ററിൽ
07:47 PM Dec 12, 2021 | Deepika.com