മെഹമൂദ് കെ.എസ്. കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "അവഞ്ചേർസ് 'എന്ന സിനിമയുടെ ചിത്രികരണം പൂർത്തിയായി. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ റഫീഖ് ചൊക്ലി, നിമിഷ ബിജോ, ശ്രീപതി, ജീവ, ശിവൻദാസ് എന്നിവർ പോലീസ് വേഷത്തിലെത്തുന്നു.
കൂടാതെ രോഹിത്, ഉദയേഷ്, ബിലാൽ, ശരത്, ജ്യോതിഷ് മട്ടന്നൂർ, സലിം ബാബ, ശ്രീധർ, സെബി ഞാറക്കൽ, വിജയൻ കോടനാട്, ഇസ്മയിൽ മഞ്ഞാലി, ഷാജഹാൻ, മാഹിൻ, സജീദ് പുത്തലത്ത്, റസാഖ് ഗുരുവായൂർ, അലീന ബിൻസൺ, അമ്പിളി, സരിത, ഗ്രേഷ്യ അരുൺ, ബേബി ഹൃദ്യ ഷാജി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ചിത്രത്തിന്റെ സംഭാഷണം നിർവഹിച്ചിരിക്കുന്നത് സുനിൽ പുല്ലോട്, ഷിബു പുല്ലോട് എന്നിവർ ചേർന്നാണ്. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമിക്കുന്ന ചിത്രം ജനുവരിയിൽ തീയേറ്ററിൽ റിലീസ് ചെയ്യും.
ക്രൈം ത്രില്ലറായി അവഞ്ചേർസ്; ചിത്രീകരണം പൂർത്തിയായി
02:49 PM Dec 10, 2021 | Deepika.com