ടോവിനൊ തോമസ്, അഹാന കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലൂക്കയുടെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ അരുണ്‍ ബോസാണ് ലൂക്കയുടെ സംവിധായകൻ.
കലാകാരനും ശിൽപ്പിയുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോവിനൊ അവതരിപ്പിക്കുന്നത്. നിതിൻ ജോർജ്, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പോളി വിൽസണ്‍ എന്നിരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രിൻസ് ഹുസൈനും ലിന്റോ തോമസുമാണ് സിനിമ നിർമിക്കുന്നത്. ജൂണ്‍ 28ന് ചിത്രം തീയറ്ററുകളിലെത്തും.
നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്; ലൂക്കയുടെ ടീസർ
10:28 AM Jun 18, 2019 | Deepika.com