വേ​റി​ട്ട വേ​ഷ​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്; സൈ​ക്കോ ത്രി​ല്ല​റാ​യി വാ​മ​ന​ൻ

02:21 PM Dec 09, 2021 | Deepika.com

ഇ​ന്ദ്ര​ൻ​സ് വേ​റി​ട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ വാ​മ​ന​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ടു​ക്കി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ എ.​ബി. ബി​നി​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം സൈ​ക്കോ ത്രി​ല്ല​റാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഒ​രു ഹി​ൽ ഏ​രി​യ​യി​ലെ ഹോം ​സ്റ്റേ മാ​നേ​ജ​രാ​യ വാ​മ​ന​നാ​യാ​ണ് ഇ​ന്ദ്ര​ൻ​സ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. കൂ​ടാ​തെ, ബൈ​ജു സ​ന്തോ​ഷ്, നി​ർ​മ്മ​ൽ പാ​ലാ​ഴി, ക​ല​ന്ത​ൻ ബ​ഷീ​ർ, ദി​ൽ​ഷാ​ന ദി​ൽ​ഷാ​ദ്, ആ​ദി​ത്യ, ജി​ജോ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് നി​ഥി​ൻ ജോ​ർ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. അ​രു​ൺ ശി​വ​ൻ ഛായാ​ഗ്ര​ഹ​ണ​വും ബാ​ബു​ര​ത്നം എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. മൂ​വി ഗാം​ഗ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ ബാ​ബു, കെ.​ബി. സ​മ​ഹ് അ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.